Flash News

സ്വര്‍ണത്തിളക്കത്തില്‍ ജാമിഅ മില്ലിയ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ്് പരീക്ഷയില്‍ വിജയിച്ച 43 വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്കു സ്വര്‍ണത്തിളക്കം. ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ തുക ഫീസ് ഈടാക്കി വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കുമ്പോ ള്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സൗജന്യമായിട്ടാണു പരിശീലനം നല്‍കിയിരുന്നതെന്നു റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മുഹമ്മദ് താരിഖ് തേജസിനോട് പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ 7000ത്തിലധികം വിദ്യാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുത്ത 125 പേര്‍ക്കാണു പരിശീലനം നല്‍കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 15 പേര്‍ വിദ്യാര്‍ഥിനികളാണ്.
Next Story

RELATED STORIES

Share it