kozhikode local

സ്വര്‍ണക്കടത്ത്: യുവാവ് പിടിയില്‍

വടകര: മതിയായ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന സ്വര്‍ണാഭരണങ്ങളുമായി യുവാവിനെ വടകരയില്‍ പൊലിസ് പിടിയില്‍. നരിക്കുനി മടവൂര്‍ കളപ്പിലാവില്‍ ഷാഹിദിനെയാണ് (19) ക്രൈം സ്‌ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്നു മൂപ്പത്തിയാറര പവന്‍ സ്വര്‍ണം പിടിച്ചെടുത്തു. ഡിവൈഎസ്പിക്കു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. പുതിയ ബസ് സ്റ്റാന്റിലെത്തിയ ഷാഹിദിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്.  കൊടുവള്ളിയില്‍ നിന്ന് ഓര്‍ക്കാട്ടേരിയിലെ ജ്വല്ലറിയിലേക്കാണ് രേഖയൊന്നുമില്ലാതെ സ്വര്‍ണം കൊണ്ടുപോവുന്നതെന്നാണ് പിടിയിലായ ഷാഹിദ് പറഞ്ഞത്. തുടര്‍ നടപടിക്കായി വില്‍പന നികുതി വകുപ്പിലെ ഇന്റലിജന്‍സ് ഓഫീസറെ ഏല്‍പിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി മധുസൂദനന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it