Flash News

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കളും



കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസുമൊത്ത് യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അബുലൈസിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് എടുത്തതാണ് ഫോട്ടോ. അതേസമയം, അബുലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി സിദ്ദീഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണ്. അന്ന് പലര്‍ക്കൊപ്പവും ഫോട്ടോയെടുത്തിരുന്നു. പ്രതിയാണോയെന്ന് അറിയില്ലായിരുന്നു.  അബുലൈസുമായി ബന്ധമില്ലെന്ന് പി കെ ഫിറോസും അറിയിച്ചു. ചിത്രത്തിന്റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു. അബുലൈസ് ആറ് മാസം മുമ്പ് നാട്ടിലെത്തിയിരുന്നതായി ഡിആര്‍ഐക്ക് വിവരം ലഭിച്ചു. കോഫേപോസ ചുമത്തപ്പെട്ടയാള്‍ മൂന്ന് തവണയിലധികം കേരളത്തിലെത്തിയിട്ടും പിടികൂടാന്‍ കഴിയാത്തത് പോലിസിന്റെ വീഴ്ചയാണെന്നാണ് ഡിആര്‍ഐ വിലയിരുത്തല്‍. ഉന്നതരുടെ സ്വാധീനം സ്വര്‍ണക്കടത്ത് സംഘത്തിനുള്ളതായി ആരോപണമുണ്ട്. കോഫേപോസ ചുമത്തിക്കഴിഞ്ഞാല്‍ പ്രതിയെ പിടികൂടാനുള്ള ചുമതല ജില്ലാ പോലിസ് മേധാവിക്കാണ്. നേരത്തെ പോലിസ് പിടികൂടാതിരുന്ന കേസിലെ ഒന്നാം പ്രതി ഷഹബാസിനെ അവസാനം ഡിആര്‍ഐ തന്നെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. ഇത്തരം വീഴ്ചകള്‍ അബുലൈസിന്റെ കാര്യത്തിലും സംഭവിച്ചുവെന്നാണ് ഉന്നത ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. 2016 മാര്‍ച്ചിന് ശേഷമാണ് അബുലൈസ് ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് പലതവണ എത്തിയത്. ഇതില്‍ ഒരുതവണ കാഠ്മണ്ഡുവില്‍ വിമാനം ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം വരുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് പോലിസിന്റെ പിടിയിലായിരുന്നു. അവര്‍ ഡിആര്‍ഐക്ക് വിവരവും കൈമാറി. എന്നാല്‍ പിന്നീട് രക്ഷപ്പെട്ടതായി ഡിആര്‍ഐയെ പോലിസ് തന്നെ അറിയിക്കുകയായിരുന്നത്രെ. ഇതു ചില ഉന്നതതല ഇടപെടല്‍മൂലമാണെന്നാണ് ഡിആര്‍ഐ കരുതുന്നത്. ദുബൈ സന്ദര്‍ശിച്ച എംഎല്‍എമാരായ കാരാട്ട് റസാഖിനെയും പിടിഎ റഹീമിനെ—യും അബുലൈസ് സ്വീകരിക്കുന്ന ചിത്രങ്ങള്‍  പുറത്തുവന്നത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്രയ്ക്കിടെ വി—വാദമായ മിനികൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it