kozhikode local

സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.30 കിലോഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കെഞ്ഞംങ്ങാട്ട് ഷഫീഖ് കെ അബ്ദുല്ല (32)യെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ എഐ 998 ഷാര്‍ജകോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്.
നേരത്തേ സൂചന ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് വിഭാഗം ഗ്രീന്‍ചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഇയാളെ ഗേറ്റില്‍ തടയുകയും ഇയാളുടെ ബാഗേജ് തുറന്നു പരിശോധിക്കുകയുമായിരുന്നു.മൈക്രോവേവ് ഓവനകത്ത് ഒളിപ്പിച്ചു വച്ച നിലയില്‍ 23 സ്വര്‍ണ ഷീറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു.
56. 52ഗ്രാം വിതം തൂക്കമുളളവയായിരുന്നു ഷീറ്റുകള്‍ . ഇവക്ക് അന്താരാഷ്ട്ര വിപണിയിയില്‍ 2619792 രൂപ വരും. ഇന്ത്യന്‍ വിപണിയില്‍ 2892800 രൂപയും വില വരും. 2014ല്‍ ഷാര്‍ജയില്‍ വീട്ടുജോലിക്കായി പോയ ഇയാളെ സ്വര്‍ണക്കടത്തിനായി കള്ളക്കടത്തു മാഫിയ വാടകക്ക് എടുക്കുകയായിരുന്നു.
20000 രൂപയും വിമാന ടിക്കറ്റുമാണ് നല്‍കാമെന്ന് പറഞ്ഞിരുന്നത്.
കസ്റ്റംസ് ഡെ. കമ്മീഷണര്‍ എസ്, ശിവപ്രസാദിന്റെ നേതൃത്വത്തില്‍ അസി. കമ്മീഷണര്‍മാരായ സിപിഎം അബ്ദുള്‍റഷീദ് ഡി. എന്‍ പന്ത് സൂപ്രണ്ടുമാരായ പി വി രാമകൃഷ്ണന്‍ കെ വി മാത്യു, േസാജന്‍ ജോസഫ്, ഇന്റലിജന്‍സ് ഓഫിസര്‍മാരായ അശോക് കുമാര്‍, അഭിജിത്ത് സിംഗ് അഭിജിത്ത് കുമാര്‍ ഗുപ്ത കപില്‍ദേവ് സുരിയ എന്നിവരടങ്ങിയ സംഘമാണ് കളളക്കടത്ത് പിടിച്ചത്.
Next Story

RELATED STORIES

Share it