സ്വരാജിനും രാജേഷിനുമെതിരേവാറന്റ്: പത്ത് ദിവസത്തേക്ക് സ്റ്റേ

കൊച്ചി: സിപിഎം നിയമസഭാ സ്ഥാനാര്‍ഥികളായ എം സ്വരാജ്, ടി വി രാജേഷ് എന്നിവര്‍ക്കെതിരെയുള്ള ജാമ്യമില്ലാ വാറന്റിലെ നടപടികള്‍ 10 ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞു. തങ്ങള്‍ക്കെതിരായ വാറന്റുകള്‍ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണമെന്ന ഇവരുടെ ആവശ്യം ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം നിരസിച്ചു. എന്നാല്‍ നടപടികള്‍ തടഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇരുവര്‍ക്കും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതികളില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കാനുള്ള അവസരവും കോടതി അനുവദിച്ചു.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണെന്നതിന്റെ പേരില്‍ നടപടികള്‍ തടയാനാവില്ലെന്നും സ്ഥാനാര്‍ഥികളാവുന്ന ഘട്ടത്തിലെങ്കിലും ഇവര്‍ക്കു കോടതിയില്‍ ഹാജരായി വാറന്റ് ഉത്തരവ് പാലിക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ആവശ്യം കോടതി നിരസിച്ചത്. സമന്‍സയച്ചിട്ടും കോടതിയില്‍ ഹാജരാവാത്തതിനാലാണ് ഇരുവര്‍ക്കും വാറന്റ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it