thrissur local

സ്വയം ശുദ്ധീകരിക്കാന്‍ ലഭിക്കുന്ന അവസരമാണ് ഹജ്ജിലൂടെ സമൂഹം നേടിയെടുക്കുന്നതെന്ന്

തൃശൂര്‍: സ്വയം ശുദ്ധീകരിക്കാ ന്‍ ലഭിക്കുന്ന ജീവിതത്തിലെ അപൂര്‍വ അവസരമാണു ഹജ്ജിലൂടെ വിശ്വാസി സമൂഹം നേടിയെടുക്കുന്നതെന്ന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുള്‍ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. അന്യോന്യമുള്ള ഇടപാടുകളില്‍ നിന്നെല്ലാം മുക്തമായ ഒരു പുതു ജീവിതമാണു ഹജ്ജിന്റെ പ്രധാന മൂല്ല്യമായി കാണുന്നത്.
ഹജ്ജിലൂടെ ലഭിക്കുന്ന ആത്മീയ നിര്‍വൃതി ജീവിതത്തില്‍ നില നിറുത്തുന്നതിലാണു ഒരാളുടെ വിജയം. മുസ്ലിം സമൂഹത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് അവിതര്‍ക്കിതമാണെന്നും തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂകോട്ടൂര്‍ ഹജ്ജ് ക്ലാസെടുത്തു. കെ. എന്‍.എം ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ്ഹാജി, ബെസ്റ്റ് ഗ്രൂപ് എം.ഡി പി.കെ ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ കോഡിനേറ്റര്‍ ഹബീബ്ആറ്റൂര്‍,ലൗഷോര്‍ ഹംസഹാജി,ഡോ.വി.കെ അബ്ദുള്‍ അസീസ് ,ടി.കെ നിസാമുദ്ദീന്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it