സ്വയം വിരമിക്കല്‍ തീരുമാനം വിജിലന്‍സ് ജഡ്ജി പിന്‍വലിച്ചു

കൊച്ചി: ബാര്‍ കോഴക്കേസി ല്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ സ്വയം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. ഹൈക്കോടതി ജഡ്ജിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് വാസന്‍ പറഞ്ഞു.
ബാര്‍ കോഴ, സോളാര്‍ കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി നടത്തിയ ഉത്തരവുകള്‍ വിവാദമായതോടെ കഴിഞ്ഞ ദിവസമാണ് ജഡ്ജി എസ് എസ് വാസന്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സബോഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ എന്‍ അനില്‍കുമാറിനു ലഭിച്ച അപേക്ഷ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മുന്‍ തീരുമാനം പിന്‍വലിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സബോഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാരായ ആര്യാടനും കെ ബാബുവിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് കടുത്ത വിമര്‍ശനങ്ങളോടെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതാണ് സര്‍വീസില്‍നിന്നു സ്വയം വിരമിക്കാന്‍ ജഡ്ജി വാസനെ പ്രേരിപ്പിച്ചത്. ജഡ്ജിയുടെ വിരമിക്കല്‍ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.
Next Story

RELATED STORIES

Share it