Flash News

സ്വയം മികച്ച കളിക്കാരനായി കരുതുന്നില്ല: ലയണല്‍ മെസ്സി

സ്വയം മികച്ച കളിക്കാരനായി കരുതുന്നില്ല: ലയണല്‍ മെസ്സി
X


ബ്യൂണസ് ഐറിസ്: താന്‍ സ്വയം മികച്ച കളിക്കാരനായി കരുതുന്നില്ലെന്ന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഒരു സ്വകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. താന്‍ മറ്റു കളിക്കാരെപ്പോലെ സാധാരണക്കാരനാണെന്നും കളിക്കളത്തില്‍ എല്ലാ താരങ്ങളും തുല്യരാണെന്നും  മെസ്സി പറഞ്ഞു. റഷ്യന്‍ ലോകകപ്പില്‍ കിരീട സാധ്യത കൂടുതല്‍ സ്‌പെയിന്‍, ജര്‍മനി. ബ്രസീല്‍, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്കാണ്. അവരുടെ നിലവാരത്തിലേക്കെത്താന്‍ അര്‍ജന്റീന കഠിനാദ്ധ്വാനം ചെയ്യണം. മികച്ച കളിക്കാരാണ് അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. ജയിക്കാന്‍ വേണ്ടി മാത്രമാണ് കളിക്കുന്നതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് ഡിയില്‍ ഐ  സ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന.
Next Story

RELATED STORIES

Share it