Pathanamthitta local

സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതി : ജല അതോറിറ്റിയും കെഎസ്ഇബിയും സഹകരിക്കുന്നില്ല



പത്തനംതിട്ട: വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പൊതുമരാമത്ത്(ഇലക്്ട്രിക്കല്‍) വകുപ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളോട് സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. മുന്‍കൂറായി പണം അടച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ലെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍. ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇലന്തൂര്‍-മല്ലപ്പുഴശേരി കുടിവെള്ള പദ്ധതിയുടെ അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴില്‍ വരുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട  സെന്‍ട്രല്‍  ജങ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡുമുറിച്ച് കടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സീബ്രാ ലൈന്‍ ഏര്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ആറന്മുള-ചെങ്ങന്നൂര്‍ റോഡിന്റെ ഇടയാറന്മുള പുതുപ്പള്ളി ഭാഗം ചെറുവള്ളില്‍ പഞ്ചായത്ത് റോഡ് പ്രവേശിക്കുന്ന സ്ഥലത്ത് ഓട നിര്‍മിച്ച് വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കണം. ആറന്മുള-കിടങ്ങന്നൂര്‍ റോഡില്‍ എന്‍ജിനിയറിങ് കോളജിനു മുന്നിലൂടെ ഹോമിയോ ആശുപത്രിയിലേക്കും അങ്കണവാടിയിലേക്കും പോകുന്ന വഴിയിലെ അനധികൃത നിര്‍മാണം വഴി തടസപ്പെടുത്തിയിരിക്കുന്നതിന് പരിഹാരം കാണണം. ആറാട്ടുപുഴ ഐക്കാട് തോടിന്റെ കരയില്‍ കൈയേറിയ നിലയില്‍ കാണുന്ന സ്ഥലം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് നടത്തുന്നതിന് വിട്ടുനല്‍കണം. നാരങ്ങാനം-മഠത്തുംപടി-കണമുക്ക് വഴി പത്തനംതിട്ടയിലേക്കുള്ള റോഡിലെ കുഴികള്‍ അടയ്ക്കണം. നാരങ്ങാനം വില്ലേജ് ഓഫീസിനോടു ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്നും മൂന്ന് സെന്റ് സ്ഥലം അങ്കണവാടിക്ക് അനുവദിക്കണം. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷ പുരുഷോത്തമന്‍, ഗീത വിജയന്‍, ശ്രീകാന്ത് കളരിക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി ഷാഹുല്‍ ഹമീദ്, റ്റിറ്റി ജോണ്‍സ്, കോഴഞ്ചേരി തഹസില്‍ദാര്‍ എസ് ജയശ്രീ പങ്കെടുത്തു.
Next Story

RELATED STORIES

Share it