Flash News

സ്വയംതൊഴില്‍ സംരംഭം : കേരളം ഏറെ പിന്നിലെന്ന് ഓഡിറ്റ് റിപോര്‍ട്ട്‌



കൊച്ചി: സ്വയംതൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണെന്നു സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പുകള്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എന്നിവയ്ക്കുവേണ്ടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌മോള്‍ എന്റര്‍പ്രൈസസ് ആന്റ് ഡെവലപ്‌മെ ന്റ് (ഐഎസ്ഇഡി) തയ്യാറാക്കിയ പ്രാദേശിക സംരംഭ വികസന ഓഡിറ്റ് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തില്‍ ചതുരശ്ര കിലോമീറ്ററിന് 51 സ്വയംതൊഴില്‍ സംരംഭങ്ങളുള്ളപ്പോ ള്‍ സംസ്ഥാനത്ത് ഇത് ചതുരശ്ര കിലോമീറ്ററിന് 29  മാത്രമാണ്. കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് സ്വയംതൊഴില്‍ സംരംഭകരുടെ പങ്ക് കുറയുന്നത് ആശങ്കയുളവാക്കുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിതേടിപ്പോവുന്നവരുടെ എണ്ണം കൂടിവരുന്നു. മറുനാട്ടില്‍ ജോലി തേടാനാണ് മലയാളിക്ക് ഇഷ്ടമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതു കേരളത്തെ ഒരു 'വാടക സമ്പദ്ഘടന' എന്ന നിലയിലേക്ക് താഴ്ത്തുമെന്നും ഐഎസ്ഇഡി സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജീവിതഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിനു സാമൂഹിക സംരംഭങ്ങളില്‍ (സോഷ്യല്‍ എന്റര്‍പ്രൈസസ്) ഊന്നിയുള്ള ഒരു വികസന തന്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന് ജനപങ്കാളിത്തത്തോടെ ഇത്തരം സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ വന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ രംഗത്തു വ്യക്തമായ നയരൂപീകരണം ഉണ്ടാവേണ്ടതുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐഎസ്ഇഡി ചെറുകിട സംരംഭ നിരീക്ഷണകേന്ദ്രത്തിന്റെ 20ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് റിപോര്‍ട്ട്് പ്രകാശനം ചെയ്തു. ഐഎസ്ഇഡി ഭരണസമിതി അംഗം ഡോ. എം കെ സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it