Flash News

സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യുഎഇ

ദുബയ്: പുതിയ തൊഴില്‍ ലഭിക്കണമെങ്കില്‍ സ്വന്തം രാജ്യത്തെ അഭ്യന്തര വകുപ്പില്‍ നിന്ന് ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണന്ന് യു.എ.ഇ. മാനവ വിഭവശേഷ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അടക്കം ചില രാജ്യങ്ങളെ ഇത്തരം സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കിയതായി കിംവദന്തി പ്രചരിച്ചതിനെ തുടര്‍ന്നാണ് മാനവ വിഭവശേഷ മന്ത്രാലയം ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നല്‍കിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അത്തരം മാറ്റങ്ങള്‍ വരികയാണങ്കില്‍ ബന്ധപ്പെട്ടവര്‍ തന്നെ ഔദ്യോഗികമായി വിവരം അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേസ്യ, കെനിയ, ബംഗ്ലാദേശ്, ഈജിപ്ത്, തുനീസ്യ, സെനഗല്‍, നൈജീരിയ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസക്ക് അപേക്ഷിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കിംവദന്തി പ്രചരിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം മുതലാണ് പുതിയ വിസക്കായി അപേക്ഷിക്കുന്നവര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നത്.
Next Story

RELATED STORIES

Share it