World

സ്വഭാവ സര്‍ട്ടിഫിക്കറ്റ് യുഎഇയില്‍ തന്നെ ലഭിക്കും

ദുബയ്: യുഎഇയില്‍ പുതിയ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) എന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി യുഎഇയില്‍ തന്നെ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ നടത്തുന്ന ബിഎല്‍എസ് എന്ന സ്ഥാപനം വഴിയാണ് പിസിസിക്കായി അപേക്ഷ സമ്മര്‍പ്പിക്കേണ്ടത്. 150 ദിര്‍ഹം ഫീസ് നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ 40 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കണം. ഈ വാഗ്ദാന സര്‍ട്ടിഫിക്കറ്റ് സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്്റ്റ്് ചെയ്തിരിക്കണം. കഴിഞ്ഞ മാസം നാലു മുതലാണ് പുതിയ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം യുഎഇയില്‍ നടപ്പാക്കിയത്. നിലവില്‍ ആവശ്യമുള്ള വ്യക്തി നേരിട്ട് നാട്ടില്‍ പോവുകയോ ആരെങ്കിലും ഇതിനായി ചുമതലപ്പെടുത്തുകയോ ചെയ്യണമായിരുന്നു.
സന്ദര്‍ശക വിസയ്‌ക്കെത്തി ജോലിക്ക് നിയമനം ലഭിക്കുന്നവര്‍ക്കാണ് പുതിയ നടപടി ഏറെ ഗുണം ചെയ്യുക.
Next Story

RELATED STORIES

Share it