Flash News

സ്വപ്‌നച്ചിറകിലേറി മെട്രോ

സ്വപ്‌നച്ചിറകിലേറി മെട്രോ
X
[caption id="attachment_234345" align="aligncenter" width="560"] കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നു,ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സമീപം. ഫോട്ടോ:ഷിയാമി തൊടുപുഴ [/caption]

കൊച്ചി: കേളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം ഒരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. രാവിലെ രാവിലെ 10.15ന് ദല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐ.എന്‍.എസ്. ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. എം.പി.മാരായ പ്രൊഫ.കെ.വി.തോമസ്, സുരേഷ് ഗോപി , മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍, ജില്ല കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള, ജില്ല പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നാട മുറിച്ച് മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടന കര്‍മം പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ തുടങ്ങിയവര്‍ പ്രധാനമന്തിക്കൊപ്പം മെട്രോയില്‍ യാത്രചെയ്തു.

വിമാനമിറങ്ങിയ പ്രധാനമന്ത്രി ടാര്‍മാര്‍ക്കില്‍ നിന്ന് നേരെ വാഹനവ്യൂഹത്തിലേക്കാണ് നടന്നത്. അതിനാല്‍ പന്തലിലെ സ്വീകരണം റദ്ദാക്കിയിരുന്നു. എങ്കിലും സന്നിഹിതരായ വിശിഷ്ടാതിഥികളെ മുഴുവന്‍ ടാര്‍മാര്‍ക്കില്‍ നിന്ന് പ്രധാനമന്ത്രി പരിചയപ്പെട്ടു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി.മാരായ പി.സി.തോമസ്, സി.പി.രാധാകൃഷ്ണന്‍, എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി.സംസ്ഥാന കമ്മറ്റി മുന്‍ അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.



Next Story

RELATED STORIES

Share it