kannur local

സ്വപ്നങ്ങള്‍ക്ക് വിത്ത് പാകിയത് നാട്ടുകാരന്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് സ്വപ്‌നത്തിന്റെ വിത്ത് പാകിയത് നാട്ടുകാരനായ സി എം ഇബ്രാഹിം. 1997ല്‍ കേന്ദ്ര വ്യോമയാന മന്ത്രിയായ സി എം ഇബ്രാഹിമാണ് മൂര്‍ഖന്‍പറമ്പിലെ കുന്നിന് മുകളില്‍ വിമാനത്താവളമുണ്ടാക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. വിമാനത്താവളം എന്ന ആശയം അദ്ദേഹം അന്നാദ്യമായി പറഞ്ഞപ്പോള്‍ ഉന്നതരായ ചില രാഷട്രീയ നേതാക്കള്‍ കളിയായും കാര്യമായും പറഞ്ഞത് സി എം ഇബ്രാഹിമിന് അദ്ദേഹത്തിന്റെ ഭാര്യ വീടായ നീര്‍വേലിയില്‍ വിമാനത്തില്‍ നേരിട്ട് പറന്നിറങ്ങാനാണ് മട്ടന്നൂരില്‍ വിമാനത്താവളം നിര്‍മിക്കുന്നതെന്നാണ്. 2010ഡിസംബര്‍ 17ന് മൂര്‍ഖന്‍പറമ്പില്‍ നടന്ന വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കര്‍മത്തില്‍ സി എം ഇബ്രാഹിം തന്നെ ഇക്കഥ അനുസ്മരിച്ചിട്ടുണ്ട്.—'അന്നത്തെ ചുറ്റുപാടില്‍ സി എം ഇബ്രാഹിമിന്റെ ആശയം ഒരു സ്വപ്‌നമായി മാത്രമാണ് പലര്‍ക്കും തോന്നിയത്. 1997മുതല്‍ 2005വരെ കാര്യമായ പുരോഗതിയൊന്നും വിമാനത്താവളത്തിനുണ്ടായില്ലെന്നത് തന്നെ, പലര്‍ക്കും ഇത് പ്രായോഗികമാണെന്ന് ബോധ്യമില്ലാത്ത് കാരണമായിരുന്നു.
2006മുതലാണ് ഭൂമിയേറ്റെടുക്കലും മറ്റുമായി പദ്ധതിക്ക് അനക്കം വച്ചത്. വി എസ് അച്ച്യുതാനന്ദന്റെ സര്‍ക്കാരിന്റെ അവസാന കാലത്താണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്. റണ്‍വേയുടെയും അനുബന്ധ ടെര്‍മിലിന്റെയും മറ്റെല്ലാ പണികളും ആരംഭിച്ചത് 2011ല്‍ അധികാരത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്.
Next Story

RELATED STORIES

Share it