സ്വന്തം റോക്കറ്റില്‍ 1875 അടി ഉയരത്തില്‍ സഞ്ചരിച്ച് 61കാരന്‍

ലോസ് ആഞ്ചലസ്: സ്വന്തമായി വികസിപ്പിച്ച റോക്കറ്റില്‍ 1,875 അടി ഉയരം വരെ സഞ്ചരിച്ച് 61കാരനായ യുഎസ് സ്വദേശിയും ലിമോസിന്‍ ഡ്രൈവറുമായ മൈക് ഹ്യൂഗ്‌സ്. ഭൂമി പരന്നതാണെന്ന് അഭിപ്രായപ്പെടുന്ന ഹ്യൂഗ്‌സ് സ്വന്തമായാണ് റോക്കറ്റ് സാങ്കേതികവിദ്യ അഭ്യസിച്ചത്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യം വച്ചാണ് ഹ്യൂഗ്‌സ് റോക്കറ്റ് നിര്‍മിച്ചതെങ്കിലും 1,875 അടി വരെ ഉയരത്തില്‍ സഞ്ചരിച്ച് തിരിച്ചെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ കാലഫോര്‍ണിയയിലെ ആംബോയ്ക്ക് സമീപമായിരുന്നു വിക്ഷേപണം. മൊജാവെ മരുഭൂമിയിലാണ് റോക്കറ്റ് തിരിച്ചെത്തിയത്. താന്‍ പരിക്കുകളൊന്നുമേല്‍ക്കാതെ തിരിച്ചെത്തിയതായി ഹ്യൂഗ്‌സ് പ്രതികരിച്ചു. തനിക്ക് റോക്കറ്റ് നിര്‍മിക്കാന്‍ പറ്റില്ലെന്ന് ആളുകള്‍ സ്ഥിരമായി പറയുന്നതു കേട്ട് തളര്‍ന്നതായും എന്നാല്‍, ഇപ്പോള്‍ തന്റെ പരിശ്രമം വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it