Flash News

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു : സൗദിയില്‍ സപ്തംബര്‍ മൂന്നു മുതല്‍ പുതിയ നിത്വാഖാത്



റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതി ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ നിത്വാഖാതില്‍ ഭേദഗതി വരുത്തി സൗദി തൊഴില്‍, സാമൂഹികക്ഷേമ മന്ത്രി ഡോ. അലി നാസിര്‍ അല്‍ഗുഫൈസ് ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ സ്ഥാപനത്തിനും അഞ്ച് കാര്യങ്ങളില്‍ പോയിന്റ് കണക്കാക്കുന്നതാണു പുതിയ നിത്വാഖാത്. സ്ഥാപനങ്ങളില്‍ സ്വദേശികളുടെ അനുപാതം, വേതനം, ജോലിയില്‍ അവരുടെ സ്ഥിരത, വനിതകളുടെ പ്രാതിനിധ്യം, ഉയര്‍ന്ന ശമ്പള തസ്തികയിലെ നിയമനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പോയിന്റ് കണക്കാക്കുക. ഓരോന്നിനും എത്ര പോയിന്റാണ് കണക്കാക്കുകയെന്ന് ഉത്തരവി ല്‍ വ്യക്തമാക്കിയിട്ടില്ല. പോയി ന്റ് നിരക്കിന്റെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. പോയിന്റ് അടിസ്ഥാനമാക്കിയായിരിക്കും സ്ഥാപനങ്ങള്‍ക്കു മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുക. കൂടാതെ സ്വദേശികളെ നിയമിക്കുന്നതിന് ഹദ്ഫില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നതിനും പോയി ന്റ് നിര്‍ണായക ഘടകമാണ്.സപ്തംബര്‍ മൂന്നു (ഹിജ്‌റ 12-12-1438) മുതല്‍ ഭേദഗതി വരുത്തിയ നിത്വാഖാത് പ്രാബല്യത്തിലാവും. നിത്വാഖാതുമായി ബന്ധപ്പെട്ട്് നിലവിലുണ്ടായിരുന്ന പഴയ കല്‍പ്പനകളെല്ലാം റദ്ദുചെയ്തതായി ഉത്തരവില്‍ പറയുന്നു. നിത്വാഖാത് അല്‍ മൗസൂന്‍ എന്ന പേരില്‍ നിത്വാഖാതിന്റെ മൂന്നാംഘട്ടം സൗദി മുന്‍ തൊഴില്‍ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹഖ്ബാനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതു നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് മാറ്റിവച്ചു.
Next Story

RELATED STORIES

Share it