Gulf

സ്വദേശികളുടെ ജോലിയും ശമ്പളവും നിത്വാഖാത്തില്‍ പരിഗണിക്കുന്നു

ജിദ്ദ: നിത്വാഖാത്ത് മൂന്നാംഘട്ടം താമസിയാതെ നടപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ ഹുഖ്ബാനി അറിയിച്ചു. സ്വദേശികളുടെ എണ്ണത്തിനു പുറമേ ശമ്പളവും മൂന്നാംഘട്ട നിത്വാഖാ—ത്തില്‍ പരിഗണിക്കും. സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നിത്വാഖാത്തില്‍ ഇളവും ആനുകൂല്യങ്ങളും ലഭിക്കും.
നിത്വാഖാത്ത് ഒന്നും രണ്ടും ഘട്ടങ്ങളില്‍ സ്വദേശി തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാണ് നിത്വാഖാത്ത് വ്യവസ്ഥ നിശ്ചയിച്ചിരുന്നത്. കൂടുതല്‍ സ്വദേശികളെ നിയമിച്ച സ്ഥാപനങ്ങള്‍ എക്‌സലന്റ് വിഭാഗത്തി ല്‍ ഉള്‍പ്പെടുകയും ഈ സ്ഥാപനങ്ങള്‍ക്കു മന്ത്രാലയത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയാസരഹിതമായി ലഭിക്കുകയും ചെയ്തിരുന്നു.
ഉയര്‍ന്ന ശമ്പളത്തോടൊപ്പം ജോലിയുടെ സ്വഭാവം, ജോലി സ്ഥിരത എന്നിവയും മൂന്നാം ഘട്ട നിത്വാഖാത്തില്‍ ഉള്‍പ്പെടുത്തും. സ്ഥാപനങ്ങളും കമ്പനികളും വിവിധ വകുപ്പുകളുടെ മേധാവി സ്ഥാനങ്ങളില്‍ സ്വദേശികളെ നിയമിക്കുകയും സ്ഥാപനങ്ങളില്‍ സ്വദേശികളുടെ ജോ ലിസ്ഥിരതയും സ്വദേശികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ജോലികളില്‍ നിന്നും അവരുടെ കൊഴിഞ്ഞുപോക്ക് തടയുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങ ള്‍ വെളിപ്പെടുത്തിയത്. സ്വദേശികള്‍ക്ക് വിവിധ തൊഴിലുകള്‍ പഠിക്കാനും പരിശീലിക്കാനും കഴിയുന്ന കോളജുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം സ്വകാര്യ സംരംഭകരോട് ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്കു തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉതകുന്നതായിരിക്കണം കോഴ് സുകള്‍. സ്വകാര്യ സ്ഥാപനങ്ങ ള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വനിതകള്‍ക്ക് വിദൂര തൊഴിലവസരങ്ങള്‍ നല്‍കുന്ന പ ദ്ധതി ഉടനെ ആരംഭിക്കും. ചെറുകിട സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ സഹായിക്കുന്ന ഒരു ചാനല്‍ താമസിയാതെ ആരംഭി ക്കുമെന്നും തൊഴില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it