Second edit

സ്വത്വാവിഷ്‌കാരം

ഹിജാബിനെതിരായ പൊതുവികാരം യൂറോപ്പില്‍ അതിശക്തമാണ്. പൊതുസ്ഥലത്ത് ശിരോവസ്ത്രമണിയുന്നത് ഫ്രാന്‍സിലും ഡെന്‍മാര്‍ക്കിലുമെല്ലാം പാതകമായാണു കണക്കാക്കപ്പെടുന്നത്. ബുര്‍ക്കിനി ധരിച്ച് നീന്താനെത്തുന്നതും മറ്റും വിവാദമായത് അങ്ങനെയാണ്. ഇന്ത്യയിലെ ശിരോവസ്ത്രവിരുദ്ധര്‍ ആശയപരമായ പ്രചോദനം തേടുന്നത് ഈ യൂറോപ്യന്‍ പ്രബുദ്ധതയില്‍നിന്നാണുതാനും. ഈ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ശിരോവസ്ത്രമണിഞ്ഞ പെണ്‍മണികള്‍ നടത്തിയ പ്രകടനങ്ങള്‍. ഇറാനില്‍ നിന്നുള്ള വനിതാ അത്‌ലറ്റുകളാണ് കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നത്. കബഡിയിലും മറ്റും അവര്‍ പൊന്നണിഞ്ഞു. തീര്‍ച്ചയായും ഇതിനെ മുസ്‌ലിം സ്വത്വബോധാവിഷ്‌കാരത്തിന്റെ പ്രകടിതരൂപമായി തന്നെ കാണണം; ഹിജാബ് ഒരായുധമാവുകയായിരുന്നു അവിടെ. പുതിയ വാര്‍ത്ത മിസ് ഇംഗ്ലണ്ട് മല്‍സരത്തിന്റെ ഫൈനലില്‍ സാറാ ഇഫ്തികാര്‍ എന്ന വനിത ഹിജാബ് ധരിച്ച് റാംപിലെത്തുന്നു എന്നുള്ളതാണ്. ശിരോവസ്ത്രമണിഞ്ഞ് പങ്കെടുത്തവര്‍ വേറെയുമുണ്ടെങ്കിലും ഫൈനലിലെത്തുന്നത് ഇതാദ്യം.

Next Story

RELATED STORIES

Share it