palakkad local

സ്വത്ത് തര്‍ക്കം: നാലുപേര്‍ക്ക് തടവും പിഴയും

പാലക്കാട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധങ്ങളുമായി അച്ഛനെയും മക്കളെയും അക്രമിച്ച നാലുപേര്‍ക്ക് ഒന്നരവര്‍ഷം തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് സിഎന്‍ പുരം വലിയപാടം ജ്യോതിനിവാസില്‍ വേലായുധന്‍ എന്ന മണി (60), മുരളി (28), മനോജ് (24), ജ്യോതിഷ് എന്ന മഹേഷ് (21) എന്നിവരെയാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. 2011 മെയ് 26ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
അംബികാപുരം തോണിപാളയം കണ്ണന്‍കുട്ടി (54) മക്കളായ രാജേഷ് (24), രതീഷ് (20) എന്നിവരെയാണ് ഇരുമ്പ് വടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. അടിയേറ്റ് കണ്ണന്‍കുട്ടിയുടെ മുഖത്തെ എല്ലു പൊട്ടി. രാജേഷിന്റെ തലയോട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് പൊട്ടി.
സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആയിരുന്ന എം സുജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ ഇ ലതയും പ്രതികള്‍ക്ക് വേണ്ടി അഡ്വ. ജോണ്‍ ജോണും ഹാജരായി.
Next Story

RELATED STORIES

Share it