സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശം

കൊച്ചി: കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നുവെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള യുവാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ റവന്യൂ വകുപ്പിന് എന്‍ഐഎ പ്രത്യേക കോടതി നിര്‍ദേശം നല്‍കി.
കേസിലെ ഒന്നാം പ്രതി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വത്ത് കണ്ടുകെട്ടുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ജൂലൈ 13നു പ്രതികളോട് കൊച്ചിയിലെ എന്‍ഐഎ കോടതി മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചു നോട്ടീസും നല്‍കിയിട്ടുണ്ട്.
2016ല്‍ കാസര്‍കോട്ടു നിന്നു 14 കുടുംബങ്ങള്‍ ഐഎസില്‍ ചേരുന്നതിനു വേണ്ടി പോയെന്നാണ് പ്രോസിക്യൂ ഷന്‍ കേസ്. ഏഷ്യയിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യുന്നതിനു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തുവെന്നാണ് ഒന്നാം പ്രതിക്കെതിരേയുള്ള കേസ്.
Next Story

RELATED STORIES

Share it