സ്വത്തുവിവര കണക്കില്‍ അന്തരം; കെ സി ജോസഫിനെതിരേ വിജിലന്‍സ് അന്വേഷണം

തലശ്ശേരി: തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവര കണക്കി ല്‍ വലിയ അന്തരമുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ സി ജോസഫിനെതിരേ വിജിലന്‍സ് അന്വേഷണം.
ഇരിട്ടി പെരിങ്കിരി അറക്കല്‍ വീട്ടിലെ എ —കെ ഷാജിയുടെ പരാതിയിലാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി വി —ജയറാം ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്.
2011ല്‍ കെ —സി ജോസഫ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഘട്ടത്തില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച വസ്തുവിവരക്കണക്കില്‍ 16,97,000 രൂപയുടെ ആകെ ആസ്തിയാണ് കാണിച്ചിരുന്നത്. 2016ല്‍ ഇദ്ദേഹം സമര്‍പ്പിച്ച കണക്കില്‍ കാണിച്ചതാവട്ടെ 1,32,59,578 രൂപയുടെ ആസ്തിയും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആസ്തിയിലുണ്ടായ വര്‍ധനയുടെ മൂല്യം അസാധാരണമാണെന്നും ഇത് അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നുമാണ് പരാതി. ഹരജി പരിഗണിച്ച കോടതി പരാതി അന്വേഷിക്കാന്‍ കോഴിക്കോട് സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലിന് നിര്‍ദേശം നല്‍കി. ജൂലൈ 16ന് ഇതുസംബന്ധിച്ച റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു.—————
അതേസമയം, പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെ സി ജോസഫ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it