kasaragod local

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫെസ്റ്റ് ഇന്ന്



കാസര്‍കോട്: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കാസര്‍കോട് ഐടി അറ്റ് സ്‌കൂള്‍ ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ വച്ച് ഇന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപയോഗപ്രദമായ  ഓഫിസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫ്റ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫ്റ്റ്‌വെയറുകള്‍, പഠനാവശ്യത്തിനുള്ള ഇ ന്‍ഫോടെയിന്‍മെന്റ് ഗെയിമുകള്‍, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍ പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി അറ്റ് സ്‌കൂള്‍ ഗ്‌നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ച് സോഫ്റ്റ്‌വെയര്‍ സംബന്ധമായ വിദഗ്ധരുടെ ക്ലാസ്സുകളും ഗ്‌നു/ലിനക്‌സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ഇതില്‍ പങ്കെടുക്കും.വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര്യദിനാചരണത്തിന്റെ ലക്ഷ്യം.  പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 11.30ന് മുമ്പായി കംപ്യൂട്ടറുകള്‍ കാസര്‍കോട് പുലിക്കുന്നിലുള്ള ഐടി അറ്റ് സ്‌കൂള്‍ ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ എത്തിക്കണമെന്ന് ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ എം പി രാജേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it