Gulf

സ്വതന്ത്ര ചിന്തക്കെതിരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമണം ചെറുക്കുക: നവോദയ



ദമ്മാം: സ്വാമി സന്ദീപാനന്ദഗിരിക്ക് എതിരായ സംഘപരിവാര്‍ അക്രമത്തില്‍ നവോദയ കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ആര്‍എസ്എസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കാന്‍ പ്രകോപനമായത്. ഹിന്ദു ധര്‍മശാസ്ത്രത്തിലെ പാണ്ഡിത്യം ചാനല്‍ സംവാദങ്ങളിലും ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങളുടെ മുനയൊടിക്കാന്‍ സ്വാമിക്ക് കരുത്തായിരുന്നു. എതിര്‍ വാദങ്ങളെ കായികമായി ആക്രമിച്ചു നിശബ്ദമാക്കാമെന്ന സ്ഥിരം സംഘപരിവാര്‍ രീതിയാണ് ഇവിടെയും അവലംബിച്ചത്. ആചാരങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയാണെന്നും മനുഷ്യര്‍ ആചാരങ്ങള്‍ക്കുവേണ്ടിയല്ലെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വചനങ്ങളാണ് തനിക്ക് പ്രമാണമെന്നാണ് സ്വാമി സന്ദീപാനന്ദഗിരി പറയുന്നത്. അതോടൊപ്പം സഹോദരന്‍ അയ്യപ്പനും ശ്രീനാരായണ ഗുരുവും മുന്നോട്ട് വയ്ക്കുന്ന നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടാണ് സംഘ പരിവാറിന്റെ ബ്രാഹ്മണിക്കല്‍ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുന്നത്. സ്വതന്ത്ര ചിന്തകര്‍ക്കും ഫാഷിസത്തിനെതിരേ നിലപാടെടുക്കുന്നവര്‍ക്കും നേരെ രാജ്യത്താകമാനം നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് സന്ദീപാനന്ദ ഗിരിആശ്രമത്തില്‍ നടന്ന ആക്രമണം. ഇത്തരം ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരേ പ്രബുദ്ധരായ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് നവോദയ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it