kannur local

സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: കെ സുധാകരന്‍

കണ്ണൂര്‍: ശുഹൈബിന്റെ കൊലയാളികളെന്നു പറഞ്ഞ് സിപിഎം പ്രാദേശിക നേതാക്കള്‍ പോലിസില്‍ ഹാരജാക്കിയ പ്രതികളെ നിരപരാധികളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോള്‍ അതു വിരല്‍ ചൂണ്ടുന്നത് ആഭ്യന്തരം കൈയാളുന്ന പിണറായി വിജയനു നേരെയാണെന്ന് കെ സുധാകരന്‍. സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനോടും മുഖ്യമന്ത്രി പിണറായിയോടും അടുപ്പമുള്ള പ്രതിയെ പ്രാദേശിക നേതാക്കളാണ് പോലിസില്‍ ഹാജരാക്കിയത്.
എന്നാല്‍ പോലിസിന്റെ നിരന്തരമായ ഭീഷണിയെ തുടര്‍ന്നാണ് കുറ്റം ഏറ്റെടുത്തതെന്നും കോടിയേരി അഭിപ്രായപ്പെടുന്നു. ഇത് ആര്‍ക്കെതിരേയാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ലോക്കല്‍ കമ്മിറ്റി നേതാക്കളാണ് പ്രതികളെന്നു പറയുന്നവരെ ഹാജരാക്കിയത്. വിഎസും പിണറായിയും വാ തുറന്നത് ഏഴുദിവസം കഴിഞ്ഞാണ്.
കണ്ണൂരിലെ സിപിഎം ദുര്‍ബലമായിരിക്കുന്നു എന്നതിന് തെളിവാണിത്. ഉത്തരമേഖലാ എഡിജിപി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം എന്ന് പറയുന്നത് തന്നെ തിരിച്ചടിയാണ്. കേസില്‍ ഗൂഢാലോചന വ്യക്തമാണ്. ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സ്വതന്ത്ര ഏജന്‍സി തന്നെ അന്വേഷിക്കണം. പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു ടീമാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുന്നത് അപ്പോള്‍ ആലോചിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it