Kollam Local

സ്വതന്ത്രവും നിഷ്പക്ഷവുമായ അനേ്വഷണം വേണമെന്ന് എംപി

കൊല്ലം:പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്റെ മരണത്തിനാധാരമായ കാരണങ്ങളെ സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അനേ്വഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. നാല്‍പ്പത് വര്‍ഷക്കാലം ഗള്‍ഫ് പ്രവാസി ജീവിതം നയിച്ച് ശേഷിക്കുന്ന കാലം നാട്ടില്‍ ഒരു പുതിയ സംരംഭം ആരംഭിക്കാന്‍ ശ്രമം നടത്തിയ പ്രവാസിക്കുണ്ടായ ദുരനുഭവം നാടിന് നാണക്കേടാണ്.
കോടികള്‍ ദൂര്‍ത്തടിച്ച് പ്രവാസി സംരക്ഷണത്തിന്റെ പേരില്‍  ലോക കേരളസഭ സംഘടിപ്പിച്ച കേരളത്തില്‍ ഭരണത്തില്‍ പങ്കാളികളായവരുടെ നേതൃത്വത്തില്‍ ഒരു സംരംഭം അട്ടിമറിക്കപ്പെടുന്നതും സംരംഭകന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നതും വിചിത്രമാണ്. പ്രവാസി സമൂഹത്തിന്റ പ്രശ്‌നങ്ങളില്‍ അല്‍പമെങ്കിലും സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍, കേരള സഭയ്ക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി, ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമായ സുഗതന്റെ കുടുംബം സന്ദര്‍ശിച്ച് നിജസ്ഥിതി നേരില്‍ ബോധ്യപ്പെടാന്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.  കഴിഞ്ഞ ഇരുപതു വര്‍ഷക്കാലത്തെിലേറെയായി കരഭൂമിയായി കിടക്കുന്ന പ്രദേശത്താണ് പുതിയ  മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനുളള സംരംഭം  തുടങ്ങിയത്.  എല്‍ഡഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്്.  നിര്‍ദ്ദിഷ്ട വകുപ്പിന്റെ ഇരു വശങ്ങളിലും സമാനസ്വഭാവത്തിലൂളള ഭൂമിയില്‍ ആഡിറ്റോറിയം, ആശുപത്രി, വ്യാപാരശാലകള്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചപ്പോഴൊന്നും ഉണ്ടാകാത്ത പ്രതിഷേധം മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചപ്പോള്‍ ഉണ്ടായത് ദുരൂഹവും സംശയം ജനിപ്പിക്കുന്നതാണ്.  ഈ പ്രദേശത്ത് ഒരു മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാതിരിക്കുന്നതിനുളള ഗൂഡനീക്കങ്ങള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് ബന്ധുക്കള്‍ സംശയിക്കണം.  ആകയാല്‍ ക്രിമിനല്‍ ഗൂഡാലോചന അഴിമതി ആത്മഹത്യ പ്രേരണാകുറ്റം എന്നീ കുറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ അനേ്വഷണം ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത സുഗതന്റെ വീടും കുടുംബങ്ങളെയും  സന്ദര്‍ശിച്ച ശേഷമാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യം ഉന്നയിച്ചത്.  എംപിയോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ നാസര്‍ഖാന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ജെറോം, തെന്മല വര്‍ഗ്ഗീസ്, കൗണ്‍സിലര്‍ സനല്‍കുമാര്‍, ഇടമണ്‍ വര്‍ഗ്ഗീസ്, ഗിരിജ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it