സ്വതന്ത്രന്റെ പിന്തുണ കോണ്‍ഗ്രസ്സിന്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് നല്‍കിയ പിന്തുണ തുടരുന്നതായി സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ്. ചൊവ്വാഴ്ച നാഗേഷ് കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം നിലപാട് മാറ്റി ബിജെപിയെ പിന്തുണച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നിരുന്നു. മുല്‍ബഗല്‍ മണ്ഡലത്തില്‍ നിന്നാണ് നാഗേഷ് ജയിച്ചത്. 6,715 വോട്ടുകള്‍ക്കാണ് നാഗേഷ് വിജയിച്ചിരിക്കുന്നത്. നാഗേഷിനു പുറമേ കര്‍ണാടക പജ്യാവാന്ത ജനതാ പാര്‍ട്ടി എംഎല്‍എ ആര്‍ ശങ്കറും കോണ്‍ഗ്രസ്സിന് പിന്തുണയറിയിച്ചു.
Next Story

RELATED STORIES

Share it