സ്വച്ഛ് സുരക്ഷണ്‍ സര്‍വേയില്‍ മൂന്നാം വര്‍ഷവും കേരളം ഇടം പിടിച്ചില്ല

തിരുവനന്തപുരം: മികച്ച പൊതുശുചിത്വ നിലവാരവും, മാലിന്യ നിര്‍മാര്‍ജന പദ്ധതികളുമുണ്ടായിരുന്നിട്ട് കൂടി തുടര്‍ച്ചയായി മുന്നാം വര്‍ഷവും സ്വച്ഛ് സുരക്ഷണ്‍ സര്‍വേയില്‍ ഇടം പിടിക്കാന്‍ കേരളത്തിനായില്ല. ഇന്ത്യയിലെ ശുചീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളുടെ പട്ടികയാണ് സ്വച്ഛ്  സുരക്ഷണ്‍ സര്‍വേ.
ഭവന-നഗര കാര്യമന്ത്രാലയത്തിന്റെ കീഴില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് സര്‍വേ നടത്തപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലായി 52ഓളം അവാര്‍ഡുകളും ഈ സര്‍വേയനുസരിച്ച് നല്‍കി വരുന്നു. ഇത്തവണ ഇന്‍ഡോര്‍, ഭോപാല്‍, ചണ്ഡീഗഡ് എന്നീ നഗരങ്ങളാണ് പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടം പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളം ഈ പട്ടികയില്‍ ഇടം പിടിക്കാതെ പോവുന്നത്. 2017ലെ സര്‍വേയിലും കേരളത്തിലെ നഗരങ്ങള്‍ റാങ്കിങ്ങില്‍ വളരെ പിറകിലായിരുന്നു. ഈ വര്‍ഷം ജനുവരി മാര്‍ച്ച് സമയത്താണ് സര്‍വേ നടന്നത്.
Next Story

RELATED STORIES

Share it