സ്വച്ഛ് വിദ്യാലയം പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ സ്വച്ഛ് വിദ്യാലയം പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും മദ്രസകളിലും ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സ്ഥല സൗകര്യമുള്ളവര്‍ക്കും വര്‍ഷത്തേക്ക് വാടകയ്ക്ക് സ്ഥലവും കെട്ടിടവും ഉള്ളവര്‍ക്കും അപേക്ഷിക്കാം. 200 കുട്ടികളെങ്കിലും പഠിക്കുന്ന അംഗീകൃത മദ്രസകള്‍ ആയിരിക്കണം. അപേക്ഷകര്‍ ടോയിലെറ്റിന്റെ ആവശ്യകത ആണ്‍/പെണ്‍ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കണം. അപേക്ഷ ഫോമുകള്‍, പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ംംം.ാമലള.ിശര.ശി, ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി, ംംം.ാംേള.െസലൃമഹമ.ഴീ്.ശി എന്നിവയില്‍ ലഭിക്കും. അപേക്ഷകള്‍, ഈ മാസം 13നകം മാനേജര്‍, മദ്രസാധ്യാപക ക്ഷേമനിധി ഓഫിസ്, പുതിയറ, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.
Next Story

RELATED STORIES

Share it