ernakulam local

സ്വകാര്യ വ്യക്തിയുടെവസ്തു കൈയേറി കാന നിര്‍മാണം : പഞ്ചായത്തിന്റെ നടപടിക്ക് കോടതി സ്റ്റേ



പറവൂര്‍: സ്വകാര്യ വ്യക്തിയുടെ വസ്തു കയ്യേറി കാന നിര്‍മിക്കാനുള്ള പഞ്ചായത്തിന്റെ നടപടി  കോടതി സ്റ്റേ ചെയ്തു. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മെട്രോ ലൈന്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സ്വകാര്യ വ്യക്തിയുടെ വസ്തു കൈയേറി കാന നിര്‍മാണം ആരംഭിച്ചത്. 10 മീറ്റര്‍ നീളത്തില്‍ റോഡില്‍ നിന്നും കാന നിര്‍മിച്ച് ശേഷിക്കുന്ന 50 മീറ്ററോളം കാനയാണ് വളളുവള്ളി നടുവിലപറമ്പില്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലൂടെ നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തുനിഞ്ഞത്. ഉടമയുടെ അംഗീകാരവും അനുമതിയും ഇല്ലാതെയാണ് കാന നിര്‍മാണം ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്തുവെങ്കിലും പ്രദേശത്തെ വെള്ളകെട്ട് ഒഴിവാക്കാനെന്ന വ്യാജേനയാണ് കാന നിര്‍മാണം തുടങ്ങിയത് പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ കൂട്ടാകാതെ വന്നതോടെ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ വ്യക്തിയുടെ കുളത്തിലെ വെള്ളവും മറ്റു വീടുകളിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെള്ളവും ഇതിലൂടെ ഒഴുക്കി വിടനാണ്. പഞ്ചായത്ത് ഒത്താശ ചെയ്യുന്നത്. ഈ മലിനജലം ഒഴുകിയെത്തുന്നത് സമീപത്തെ മറ്റു വീടുകളുടെ പരിസരത്തേക്കും റോഡിലേക്കുമാണ്. ഇത് അനുവദിക്കാന്‍ അയല്‍വാസികളായ മറ്റ് കുടുംബക്കാര്‍ തയ്യാറല്ല. തങ്ങളുടെ കുടിവെള്ളവും യാത്രസൗകര്യവും മുട്ടിക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതെ സമയം കഴിഞ്ഞ ദിവസം പഞ്ചായത്ത് കയ്യേറാന്‍ ശ്രമിക്കുന്ന വസ്തുവില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലിസിനെ ഉപയോഗിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാര്‍ഡ് മെംബറുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പിന്നീട് കലക്ടര്‍ ഇടപ്പെട്ടതോടെയാണ് ഇവരെ വിട്ടയച്ചത്.
Next Story

RELATED STORIES

Share it