ernakulam local

സ്വകാര്യ വില്ലയിലേക്ക് നഗരസഭ വക എല്‍ഇഡി ലൈറ്റുകള്‍

കളമശ്ശേരി: തെരുവുവിളക്കുകള്‍ ഇല്ലാത്തതിന്റെ പേരില്‍ റോഡ് നിര്‍മാണംപോലും തടഞ്ഞ നഗരസഭയില്‍ വൈദ്യുതി പോസ്റ്റില്‍ രണ്ട് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു.
ഇടപ്പള്ളി എകെജി റോഡിനു സമീപത്തെ സ്വകാര്യ വില്ലയിലേക്കാണ് നഗരസഭയുടെ ഈ പാരിതോഷികം. നഗരസഭയ്ക്ക് കൈമാറിയിട്ടില്ലെന്നു പറയുന്ന ഈ സ്വകാര്യ വില്ലയിലേക്കുള്ള വഴിയില്‍ നേരത്തെ തന്നെ തെരുവുവിളക്കിനുള്ള വൈദ്യുതി ലൈന്‍ വലിച്ചിരുന്നു. ശേഷം ഇവിടെയുള്ള എട്ടു വില്ലകള്‍ക്കു മുമ്പിലുമായി എട്ട് വൈദ്യുതി പോസ്റ്റുകളിലായി 8 ട്യൂബ് ലൈറ്റുകളാണ് ആദ്യം സ്ഥാപിച്ചത്. ഇതിനു ശേഷം വാര്‍ഡുകളിലേക്ക് അനുവദിച്ച 25 എല്‍ഇഡി ലൈറ്റുകളില്‍ എട്ടെണ്ണം ട്യൂബ് ലൈറ്റിനുതാഴെയായി സ്ഥാപിക്കുകയായിരുന്നു. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ തികയാതെ വന്നിരിക്കുമ്പോള്‍ ആണ് ഇവിടെ ട്യൂബ് ലൈറ്റിനു പുറമേ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ കത്ത് പ്രകാരമാണ് വൈദ്യുതി ലൈനിന്റെ എസ്റ്റിമേറ്റ് എടുക്കുന്നത്. അത് പ്രകാരമാണ് നഗരസഭ ബോര്‍ഡില്‍ പണം അടക്കുന്നത്. കൂടാതെ തെരുവുവിളക്ക് കത്തിക്കുന്നതിനു ള്ള വൈദ്യുതി ചാര്‍ജ് ലക്ഷങ്ങളാണ് നഗരസഭ മാസത്തില്‍ ബോ ര്‍ഡിനു നല്‍കുന്നത്. നഗരസഭയുടെ കിഴക്കന്‍ മേഖലയായ മെഡിക്കല്‍ കോളജ്, കങ്ങരപ്പടി, ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ നിരവധി റോഡുകളില്‍ തെരുവുവിളക്കില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് നഗരസഭയ്ക്കു പോലും കൈമാറാതെ പൊതുറോഡില്ലാത്ത വില്ലയിലെ ഓരോ വൈദ്യുത പോസ്റ്റുകളിലും ഈ രണ്ട് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it