thrissur local

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

കുന്നംകുളം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം ഏരമംഗലം കോണക്കാട്ട് വീട്ടില്‍ ദാസന്റെ മകന്‍ രാഹുല്‍ദാസിനാണ് (23) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ചൂണ്ടല്‍ വില്ലേജ് ഓഫിസിന് സമീപം വച്ചായിരുന്നു അപകടം. തൃശൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലക്കും മുഖത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്.
മുഖം ചതഞ്ഞ നിലയിലാണ്. യുവാവിന്റെ കൊഴിഞ്ഞ പല്ലുകളും രക്തവും റോഡിലുണ്ടായിരുന്നു. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ബസ് സമീപത്തെ പാറക്കുളത്തിന് സമീപം നിര്‍ത്തിയെങ്കിലും ആളുകള്‍ കൂടിയതോടെ എടുത്ത് പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കുന്നംകുളം പോലിസും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും അപകടസ്ഥലത്ത് എത്തി. ആക്ടസ് പ്രവര്‍ത്തകരാണ് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കുന്നംകുളം റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it