Alappuzha local

സ്വകാര്യ ബസ് ജീവനക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നു പേര്‍ പിടിയില്‍; നാലു പേര്‍ ഒളിവില്‍

അരൂര്‍: എരമല്ലൂല്‍ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ വച്ച് സ്വകാര്യബസ്് ജീവനക്കാരെ വടി വാളിന് വെട്ടിപ്പരിക്കേല്‍പിച്ച മൂന്നു പേര്‍ അരൂര്‍ പോലിസിന്റെ പിടിയിലായി. ചേര്‍ത്തല കൊച്ചുവെളിയില്‍ ക്യഷ്ണകുമാര്‍ (27), എഴുപുന്ന അവിട്ടാക്കല്‍ പ്രവീണ്‍ (23), തുറവൂരില്‍ ശ്രീലക്ഷമിയില്‍ വാടകക്ക് താമസിക്കും രാഹുല്‍ (19) എന്നിവരാണ് പിടിയിലായത്. മുഖ്യ പ്രതി ഉള്‍പ്പെടെ നാലു പേര്‍ ഒളിവിലാണ്. പ്രതികളെ എരമല്ലൂരിലെ പെട്രോള്‍ പമ്പില്‍ കൊണ്ടുവന്ന്  തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10ന് ആണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ പമ്പിനു മുന്‍വശത്തായി  ദേശീയപാതയുടെ സ്ഥലം കൈയേറി അനധികൃതമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തേ ചോദ്യം ചെയ്ത ബസ് ജീവനക്കാരെ പമ്പ് ഉടമയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ വെട്ടി പ്പരിക്കേല്‍പിച്ചത്. പമ്പിന് മുന്‍വശം രാത്രി ബസ് നിര്‍ത്തിയിടുന്നത് തടയാന്‍ വേണ്ടിയാണ് പമ്പ്് ഉടമ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതെന്ന് പറയപ്പെടുന്നു. പരിക്കേറ്റ ബസ് ഡ്രൈവര്‍ എരമല്ലൂര്‍ അനിനിലയത്തില്‍ അനില്‍ കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജിലും, ബസ് ജീവനക്കാരന്‍ അരൂര്‍ പെരുപറമ്പ് ശ്രീകാന്ത് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. ആക്രമണത്തെത്തുടര്‍ന്ന്  പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്്് തൊഴിലാളികള്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. ദേശീയ പാതയിലെ അനധികൃത കൈയേറ്റം തടഞ്ഞ്് പഞ്ചായത്ത് പമ്പ് ഉടമക്ക്  സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ആക്രമണത്തിന് കരുക്കള്‍ നീക്കിയത്.
Next Story

RELATED STORIES

Share it