thrissur local

സ്വകാര്യ ബസ് ജീവനക്കാരുടെയും ഉടമകളുടെയും പ്രധിനിധികളുടെയും യോഗം

കുന്നംകുളം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി നഗരസഭ ഓഫീസില്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെയും ഉടമകളുടെയും പ്രധിനിധികളുടെയും  യോഗം ചേര്‍ന്നു.
പുതിയ താലൂക്ക് നിലവില്‍ വന്ന സാഹചര്യത്തില്‍ യാത്ര സൗകര്യം വര്‍ധിപ്പിക്കുന്നതിനായി താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ വഴി ബസ്സുകള്‍ തിരിച്ചുവിടണമെന്നാണ് പ്രധാന നിര്‍ദ്ദേശമുണ്ടായത്. മങ്ങാട്, പോര്‍ക്കുളം, കാട്ടകാമ്പാല്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകള്‍ ഇതുവഴി കടന്നു പോകണമെന്ന് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കണം. നഗരത്തിലെ തിരക്ക് കണക്കിലെടുത്തു പാര്‍ക്കിംഗ് ഏരിയകള്‍ തിട്ടപ്പെടുത്തി നിലവിലുള്ള  ഓട്ടോറിക്ഷകള്‍ക്ക്  നഗരസഭ പെര്‍മിറ്റ് നിര്‍ബന്ധിതമാക്കണം, നഗരസഭാ ഓഫീസിനും താലൂക്ക് ആശുപത്രിക്കും ഇടയിലൂടെയുള്ള വണ്‍വെ ഒഴിവാക്കി സ്വകാര്യ ബസ്സുകള്‍ നഗരസഭാ ഓഫീസിനു മുന്നിലൂടെ കടന്നുപോകണം എന്നുള്ള നിര്‍ദേശങ്ങളാണ് എസ് ഐ യുകെ ഷാജഹാന്‍ യോഗത്തില്‍ അവതരിപ്പിച്ചത്.
മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ടി എം ഇബ്രാഹിം കുട്ടി,      ബസുടമ പ്രതിനിധികളായ  മുജീബ് റഹ്മാന്‍, ടി എ ഹരിദാസ്,  ടി ബി സദന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സെക്രട്ടറി കെ കെ മനോജ്.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജി ആലിക്കല്‍, കെ കെ മുരളി, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it