സ്വകാര്യ ബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികള്‍ മരിച്ചു

ചടയമംഗലം: സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ചു. എംസി റോഡില്‍ ചടയമംഗലം ബ്ലോക്ക് ഓഫിസിനു സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടം. അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് കോണത്തുപുത്തന്‍വീട്ടില്‍ ശിവകുമാറിന്റെ മക്കളായ കാര്‍ത്തിക(14), ശരത്(10) എന്നിവരാണു മരിച്ചത്.
മരിച്ച കുട്ടികളുടെ മാതാവ് രമണി(40), ഓട്ടോഡ്രൈവര്‍ ചടയമംഗലം പോരേടം സ്വദേശി ലിഖിന്‍രാജ്(22) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആയൂരില്‍നിന്നു ചടയമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയില്‍ കടയ്ക്കലില്‍നിന്നു കൊട്ടാരക്കരയിലേക്കു വന്ന വിമല എന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. കൊട്ടിയത്ത് താമസിക്കുന്ന രമണിയുടെ മൂത്തമകള്‍ രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് സാരമായി പരിക്കേറ്റ കാര്‍ത്തികയും ശരത്തും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it