സ്വകാര്യ ബസ്സുകള്‍ സമരത്തിന്

മഞ്ചേരി:  ലോറി സമരം പരിഹരിക്കാന്‍ നടപടി വൈകുകയാണെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് സ്വകാര്യ ബസ്സുടമകള്‍.
ദിവസവുമുള്ള പെട്രോളിയം ഇന്ധന വിലവര്‍ധനയ്ക്കും എല്ലാ വര്‍ഷവുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്ക്കുമെതിരേ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തുടരുന്ന ലോറി സമരം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തൊട്ടാകെ ചരക്കു നീക്കം പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിവച്ച് സമരത്തില്‍ പങ്കുചേരുമെന്നും കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.പൊതുജനങ്ങള്‍ക്കു തടസ്സമുണ്ടാവരുതെന്ന തീരുമാനത്താലാണ് സ്വകാര്യ ബസ്സുകള്‍ സമരത്തില്‍ നിന്നു വിട്ടുനിന്നത്.
എല്ലാ മോട്ടോര്‍ തൊഴിലാളികളെയും ബാധിക്കുന്ന പ്രശ്‌നത്തില്‍ ലോറികള്‍ മാത്രമാണ്  പ്രതിഷേധിക്കുന്നത്. സമരം അനന്തമായി നീട്ടിക്കൊണ്ടുപോവുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നുംപ്രൈവറ്റ് ബസ് ഓപറേറ്റേഴ്്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it