kozhikode local

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്കു പരിക്ക്‌



രാമനാട്ടുകര: വൈദ്യരങ്ങാടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിക്ക് ദേശീയ പാതയില്‍ എയര്‍പോര്‍ട്ട് റോഡിലാണ് അപകടം. കരുവാരക്കുണ്ട് നിന്ന് കോഴിക്കോട്ടേക്ക് വരുന്ന സ്വകാര്യബസ്സും ഫറോക്കില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകുന്ന ടിപികെ ബസ്സും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മഞ്ചേരി ബസ്സ് റോഡിനു കുറുകെ നിന്ന് പോയി. ഇതിനാല്‍ ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. ക്രയിന്‍ കൊണ്ടുവന്നാണ് ബസ്സ് നീക്കിയത്.പ രിക്കേറ്റവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it