സ്വകാര്യ ബസ്സുകളുടെ നിറം ഏകീകരിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്കുള്ള നിറങ്ങളുടെ ഏകീകരണം ഇന്നലെ മുതല്‍ നിലവില്‍വന്നു. ഇനിമുതല്‍ സര്‍ക്കാര്‍ അംഗീകരിച്ച നിറം ഉള്ള ബസ്സുകള്‍ക്കു മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇനി ബസ്സുകളെ തിരിച്ചറിയാന്‍ കളര്‍ കോഡ്’ഉപകാരമാവും. ഓര്‍ഡിനറി, സിറ്റി, ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ക്ക് പ്രത്യേകം നിറം ഏര്‍പ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇറക്കിയ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉത്തരവ് നടപ്പാക്കാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോവുമ്പോള്‍ നിര്‍ദിഷ്ട നിറം ബസ്സിനുണ്ടാവണം. കോഴിക്കോട് സിറ്റി ബസ്സുകള്‍ക്കു നിലവിലുള്ള പച്ചനിറം തന്നെയാണ് പൂശേണ്ടത്. എന്നാല്‍ ഇതിനടിയില്‍ വെളുത്ത നിറത്തിലുള്ള മൂന്നു വരകള്‍ ചേര്‍ക്കണം. മൊഫ്യൂസില്‍ ബസ്സുകള്‍ക്ക് നീലനിറമാണ്. ഒപ്പം വെളുത്ത മൂന്നു വരകളും വേണം. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത് മെറൂണ്‍ നിറവും വെളുത്ത രേഖകളുമാണ്. 2019 ജനുവരി 31 ഓടുകൂടി മാത്രമേ സംസ്ഥാനത്തെ മുഴുവന്‍ ബസ്സുകളുടെയും നിറംമാറ്റം പൂര്‍ണമാവൂ. കോഴിക്കോട്ട് മാത്രം 1400 ഓളം ബസ്സുകള്‍ക്ക് നിറം മാറ്റേണ്ടതുണ്ട്. ഏറെ തുക ചെലവിട്ട് വര്‍ണാഭമായ ചിത്രങ്ങള്‍ പതിച്ചവയാണ് ബസ്സുകള്‍ ഏറെയും. കലാഭവന്‍ മണി മുതല്‍ പ്രിയ സിനിമാ താരങ്ങളുടെ പടങ്ങളും ലോക ഫുട്‌ബോള്‍ താരങ്ങളുടെ ചിത്രങ്ങളും ഗ്രാമ്യഭംഗിയുമൊക്കെ ബസ്സിനു പകരുന്നത് കുറച്ചുകാലമായി ഒരു ട്രന്റായിരുന്നു.
Next Story

RELATED STORIES

Share it