ernakulam local

സ്വകാര്യ ബസ്സിടിച്ച് കാര്‍ തകര്‍ന്നു;യാത്രികന് പരിക്കേറ്റു

കൊച്ചി: അമിത വേഗതയില്‍ പാഞ്ഞ സ്വകാര്യ ബസ് കാറിലിടിച്ച് കാര്‍ യാത്രികന് പരിക്കേറ്റു. എറണാകുളം എസ് റ്റി റെഡ്യാര്‍ പ്രസ്സിലെ ജീവനക്കാരനായ ഏലൂര്‍ വടക്കുംഭാഗം സ്വദേശി ജോഷി ജോസഫിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലരയോടെ ഏലൂര്‍ ഫാക്ട് കവലയ്ക്കടുത്താണ് സംഭവം.
സ്വകാര്യാവശ്യത്തിന് പാലക്കാട് പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു താനെന്ന് ജോഷി പറഞ്ഞു. തേവര-ഏലൂര്‍ റൂട്ടിലോടുന്ന കുക്കൂസ് എന്ന ബസ് ,കാറിനെ പിന്തുടര്‍ന്ന് ഇടിപ്പിക്കുകയായിരുന്നുവെന്നും ജോഷി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറോടിച്ചിരുന്ന ജോഷിക്ക് സാരമല്ലാത്ത പരിക്കേറ്റു. കാറിന്റെ പിന്‍വശം ഭാഗീകമായി തകര്‍ന്നു. സംഭവത്തില്‍ ഇടപ്പള്ളി ട്രാഫിക് എസ് ഐക്ക് ജോഷി പരാതി നല്‍കി.
Next Story

RELATED STORIES

Share it