Flash News

സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥ: സര്‍ക്കാരിന്റെ വിശദീകരണം തേടി



കൊച്ചി: സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപോര്‍ട്ട് നടപ്പാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേരള സ്റ്റേറ്റ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നഴ്‌സുമാരായ സൗമ്യ ജോസ്, ജസ്‌നി ജോസഫ് എന്നിവര്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം രൂപവല്‍ക്കരിച്ച ഉന്നതാധികാര സമിതിയുടെ റിപോര്‍ട്ട് 2016ല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് ഏറ്റവും അവസാനമായി സേവന വേതന വ്യവസ്ഥ തുച്ഛമായ തോതില്‍ പരിഷ്‌കരിച്ചത്. സമിതി റിപോര്‍ട്ട് നടപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it