Flash News

സ്വകാര്യ ഗ്രൂപ്പ് ഹാജിമാരെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കണം : ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍



കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ത്ഥാടകര്‍ക്ക് മാത്രം സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തികഞ്ഞ വിവേചനവും ഭരണഘടനാ ലംഘനവുമാണെന്ന് കോഴിക്കോട് ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഹജ്ജ് സേവനത്തിനുള്ള സര്‍വീസ് ടാക്‌സ് അടയ്ക്കണമെന്നാവശ്യപ്പെട്ടു ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും ഇതിനകംതന്നെ പലര്‍ക്കും നോട്ടീസ് വന്നിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി പോവുന്ന യാത്രക്കാരെ സര്‍വീസ് ടാക്‌സില്‍ നിന്നൊഴിവാക്കിയിട്ടുമുണ്ട്.ഇത്തരത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോവുന്ന യാത്രക്കാരെ അതിനുള്ള മാര്‍ഗത്തെ അടിസ്ഥാനമാക്കി ടാക്‌സ് ഈടാക്കുന്നത് തികഞ്ഞ വിവേചനമാണ്. ഇതിനെതിരേയും ജിഎസ്ടിയില്‍ നിന്ന് ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കി.പി കെ മുഹമ്മദ് കുട്ടി മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ അഡ്വ. പീര്‍ മുഹമ്മദ് സ്വാഗതവും സി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. പി കെ എം ഹുസയ്ന്‍ ബായ്, വി എ ചേക്കുട്ടി ഹാജി, കെ കെ അബ്ദുല്‍ഖാദര്‍ മൗലവി, സയ്യിദ് ഫസല്‍ ഹൈദ്രൂസി തങ്ങള്‍, കെ വി അലവിക്കുട്ടി, കെ മൊയ്തു സഖാഫി, പി എം ഹംസ, മൊയ്തീന്‍ ഫൈസി പുത്തനഴി സംസാരിച്ചു.
Next Story

RELATED STORIES

Share it