malappuram local

സ്വകാര്യ കമ്പനി ഗോഡൗണ്‍ കൊതുകുവളര്‍ത്തുകേന്ദ്രമെന്നു പരാതി

ചങ്ങരംകുളം: സാനിറ്ററി ഗോഡൗണിലെ കൊതുക് വളര്‍ത്തു കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പരാതി. ഇതേ തുര്‍ന്ന് ആലംകോട് ചിയ്യാനൂര്‍ ഭാഗത്ത് സ്വകാര്യ കമ്പനി ഗോഡൗണില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. സ്വകാര്യ സ്ഥാപനത്തിലെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന സാനിറ്ററി ഉപകരണങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതാണു കൊതുക് ശല്യം രൂക്ഷമാക്കിയതിനു കാരണമെന്ന നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ഗോഡൗണില്‍ പരിശോധന നടത്തിയത്.
പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമാണെന്ന് കാണിച്ച് നാട്ടുകാര്‍ ആലംകോട് ഗ്രാമപ്പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു. സംഭവത്തിന് കാരണമാവുന്ന സാനിറ്ററി ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി കൊതുക് നിര്‍മാര്‍ജനത്തിനു വേണ്ട നടപടി സ്വീകരിക്കാന്‍ ഗോഡൗണ്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഹെല്‍ത്ത് ഓഫിസര്‍ പ്രകാശന്‍,ആലംകോട് പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



Next Story

RELATED STORIES

Share it