സ്വകാര്യ കമ്പനിയിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
BY kasim kzm10 April 2018 3:45 AM GMT
kasim kzm10 April 2018 3:45 AM GMT
ചാലക്കുടി: സ്വകാര്യ കമ്പനിയിലെ മാലിന്യങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ആതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പിള്ളിയിലെ ശ്രീശക്തി പേപ്പര്‍ കമ്പനി വളപ്പിലാണ് തീപടര്‍ന്ന് പരിഭ്രാന്തി പരത്തിയത്.
പേപ്പര്‍ കമ്പനി നിര്‍ത്തയതിനെ തുടര്‍ന്ന് മൂഴിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ സ്ഥലം. പേപ്പര്‍ കമ്പനി പ്രവര്‍ത്തിച്ചപ്പോഴുണ്ടായിരുന്ന രാസമാലിന്യങ്ങളടക്കമുള്ളവ കമ്പനി വളപ്പിലാണ് നിക്ഷേപിച്ചിരുന്നത്.
ടണ്‍കണക്കിന് വരുന്ന ഈ മാസിന്യങ്ങളിലാണ് തീപടര്‍ന്നത്. മാലിന്യങ്ങളില്‍ ഉടമ തീയിട്ടതാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉച്ചയ്ക്ക് മൂന്നോടെയാണ് തീയിട്ടത്. തീപടര്‍ന്ന് പുകയും മറ്റും ഉയര്‍ന്നതോടെ കമ്പനിക്ക് മുന്നിലുള്ള ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയവര്ക്കും ദേഹാസ്വസ്ഥമുണ്ടായി.
സമീപവീടുകളിലെ കുട്ടികളടക്കമുള്ളവര്‍ക്ക് ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
തീ ആളി പടരുന്നത് കണ്ട് നാട്ടുകാര്‍ തീയണക്കാനായി കമ്പനി വളപ്പിലേക്ക് പ്രവേശിച്ചെങ്കിലും കമ്പനി ഉടമ തടഞ്ഞുവച്ചു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തി. വിവരമറിഞ്ഞെത്തിയ പോലിസാണ് പ്രശ്നത്തിന് അയവ് വരുത്തിയത്. പോലീസും ഫയര്‍ഫോഴ്സും എത്തിയതിന് ശേഷമാണ് നാട്ടുകാരെ അകത്ത് പ്രവേശിപ്പിച്ചത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT