ernakulam local

സ്വകാര്യ കമ്പനിക്കായുള്ള കേബിള്‍ കുഴികള്‍ അപകടം വിതക്കുന്നു

ആലുവ: സ്വകാര്യ കമ്പനിക്കായുള്ള കേബിള്‍ കുഴികള്‍ അപകടം വിതക്കുന്നു. തിരക്കേറിയ റോഡരികുകളില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനിക്കുവേണ്ടി എടുത്ത കേബിള്‍ കുഴികളാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
ഇന്നലെ ആലുവ-എറണാകുളം ദേശീയപാതയില്‍ അമ്പാട്ടുകാവിന് സമീപത്തായി ഇത്തരത്തിലുള്ള കേബിള്‍ കുഴിയില്‍ ലോഡുമായി ട്രെയിലര്‍ ലോറി അകപ്പെടുകയായിരുന്നു.
കൊച്ചിയില്‍നിന്നും ടൈലുമായി തമിഴ്‌നാടിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറിയാണ് അബദ്ധത്തില്‍ കേബിള്‍ കുഴിയില്‍ കുടുങ്ങിയത്.
സമീപത്തെ ഇലട്രിക് പോസ്റ്റില്‍ ലോറി തട്ടാതിരുന്നതുകൊണ്ട് അപകടം ഒഴിവായത് തലനാരിഴക്കാണ്.
കുഴിയില്‍ അകപ്പെട്ട ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കംചെയ്തത്. കഴിഞ്ഞ ദിവസം ആലുവ കമ്പനിപ്പടിക്ക് സമീപം ഇത്തരത്തില്‍ കേബിള്‍ കുഴിയില്‍ അകപ്പെട്ടിരുന്നു. തിരക്കേറിയ റോഡരികില്‍ അടുത്തിടെയാണ് സ്വകാര്യ ടെലഫോണ്‍ കമ്പനിക്കാര്‍ കേബിള്‍ കുഴിച്ചത്. കേബിളുകള്‍ സ്ഥാപിച്ച ശേഷം കാര്യക്ഷമമായി കുഴികള്‍ മൂടാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.
Next Story

RELATED STORIES

Share it