സ്വകാര്യ ഇ-മെയില്‍ വഴി ഹിലാരി അയച്ചത് അതീവ രഹസ്യ മെയിലുകളും

വാഷിങ്ടണ്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇമെയില്‍ അക്കൗണ്ട് വഴി ഹിലാരി ക്ലിന്റണ്‍ അയച്ച ഇ-മെയിലുകളില്‍ അതീവ രഹസ്യ വിഭാഗത്തില്‍ പെടുന്ന 22 രഹസ്യ ഇ-മെയിലുകളും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.
ഇതാദ്യമായാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങളടങ്ങുന്നതിനാല്‍ മെയിലുകള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഔദ്യോഗിക സ്ഥാനത്തിരിക്കെ സ്വകാര്യ മെയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഹിലാരി വിമര്‍ശനങ്ങള്‍ നേരിട്ടുവരികയാണ്. സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതുവഴി ഹിലാരി രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഹിലാരിയുടെ ആയിരക്കണക്കിന് മെയിലുകള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് അതീവരഹസ്യ സന്ദേശങ്ങളും ഉള്‍പ്പെടുന്നതായുള്ള വിവം പുറത്തുവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it