Flash News

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
X
തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് ആറ് മുതല്‍ കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാളെ കേരളത്തിലെ 62,000 നഴ്‌സുമാര്‍ അവധി അപേക്ഷ നല്‍കുമെന്നു യുഎന്‍എ ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.



ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം തീയതി മുതല്‍  അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രി ഉടമകള്‍  നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് ഹൈക്കോടതി പണിമുടക്ക് സ്‌റ്റേ ചെയ്തു. ഇതേതുര്‍ന്നാണ് ആറാം തിയ്യതി മുതല്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എന്‍.എ തീരുമാനിച്ചത്.
അതിനിടെ, നഴ്‌സുമാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. രാവിലെ 11ന് ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ സംഘടനാപ്രതിനിധികളുമായാണു ചര്‍ച്ച.
Next Story

RELATED STORIES

Share it