സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: 1953ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ടിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നേടാത്ത ഒരാളും കേരളത്തില്‍ പ്രാക്ടീസ് നടത്താന്‍ പാടില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അധികയോഗ്യത രജിസ്റ്റര്‍ ചെയ്യാതെ സ്പെഷ്യാലിറ്റിയില്‍ പ്രാക്ടീസ് നടത്താനും പാടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയും ധാരാളം പേര്‍ ചികിത്സ നടത്തുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഡോക്ടര്‍മാരുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റായ ംംം.ാലറശരമഹ രീൗിരശഹ.സലൃമഹമ.ഴീ്.ശി ല്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് നിര്‍ദ്ദിഷ്ട പെര്‍ഫോമ പൂരിപ്പിച്ച് ഒപ്പും സീലും പതിച്ച് 30നകം കൗണ്‍സിലില്‍ ലഭ്യമാക്കണം.
പരിശോധനയില്‍ വ്യാജമായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

Next Story

RELATED STORIES

Share it