ernakulam local

സ്വകാര്യ ആശുപത്രികളിലെ മാലിന്യമൊഴുക്കല്‍ നടപടിയായില്ല

ആലുവ: സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള മാലിന ജലമൊഴുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ കടലാസില്‍.
ആലുവ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളാണ് ജനവാസ കേന്ദ്രങ്ങളിലേക്കും, പൊതുറോഡുകളിലേക്കും അനധികൃതമായി മലിനജലമൊഴുക്കല്‍ തുടരുന്നത്.
ഏറെ നാളായി ഓപറേഷന്‍ തിയേറ്ററുകളിലെ മലിനജലംപോലും നഗരത്തിലെ പൊതുറോഡുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ നാട്ടുകാര്‍ പിസിബിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ആലുവയിലെ കെഎംകെ, ആരോഗ്യാലയം തുടങ്ങിയ ആശുപത്രികള്‍ക്ക് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സ്വന്തമായി മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുന്നതുവരെ ആശുപത്രികളെല്ലാം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിസിബി ആശുപത്രിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ നോട്ടീസ് കിട്ടി 8 മാസം പൂര്‍ത്തിയായിട്ടും, ഈ ആശുപത്രികളൊന്നും തന്നെ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ തയ്യാറായിട്ടില്ല. ഇതേസമയം മലിനജലം നിര്‍ദാക്ഷിണ്യം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കല്‍ നിര്‍ബാധം തുടരുകയാണിപ്പോഴും.
ഇന്നലെ മാലിന്യമൊഴുക്കല്‍ പടം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകനെ ആശുപത്രി അധികൃതര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു.
Next Story

RELATED STORIES

Share it