thrissur local

സ്വകാര്യവ്യക്തി കൈയേറിയ ഭൂമി പിടിച്ചെടുക്കാന്‍ മേയറുടെ നിര്‍ദേശം

തൃശൂര്‍: കിഴക്കേകോട്ട ജങ്ഷനില്‍, കോര്‍പറേഷന്റെ 6.07 സെ ന്റ്ഭൂമി സ്വകാര്യവ്യക്തി കയ്യേറി ഇരുമ്പ് വേലിക്കെട്ടി സ്വന്തമാക്കിയെന്ന പരാതിയില്‍ അന്വേഷണം നടത്തി. കോര്‍പ്പറേഷന്‍ ഭൂമിയാണെങ്കില്‍ തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ അജിത ജയരാജന്‍.
ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എം പി ശ്രീനിവാസന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മേയറുടെ നടപടി. കോര്‍പറേഷന്‍ ഭൂമി അന്യാധിനപ്പെടാന്‍ അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കി. കെട്ടിടനിയന്ത്രണചട്ടങ്ങളില്‍ നിന്ന് ഇളവ് നേടി സ്ഥലം ഉടമ കോര്‍പറേഷന് സറണ്ടര്‍ ചെയ്ത 6.07 സെന്റ് ഭൂമി, കിഴക്കേകോട്ട ജങ്ഷന്‍ വികസനത്തിന്റെ മറവില്‍, കോര്‍പറേഷന്‍ നേതൃത്വവും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥലം സ്വന്തമാക്കാന്‍ ഉടമക്കു ഒത്താശ നല്‍കിയെന്നാണ് ആരോപണം. സെന്റിന് 17.5 ലക്ഷം രൂപ വിലവച്ച് സ്ഥലം എടുക്കുന്നതിന് ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടായതാണ്. എന്നാല്‍ സ്ഥലം ഉടമ കോര്‍പ്പറേഷന് സറണ്ടര്‍ ചെയ്ത ഭൂമിയാണിതെന്ന് ഓഫിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം സറണ്ടര്‍ ചെയ്തിട്ടില്ലെന്നും സ്വന്തം ഭൂമിയാണെന്നും ഉടമ നിലപാടെടുത്തതിനെ തുടര്‍ന്ന് സറണ്ടര്‍ ചെയ്ത ഭൂമിയാണോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കാന്‍ ടൗ ണ്‍ പ്ലാനിങ് വിഭാഗത്തെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ നിയമാനുസൃതം നടത്തേണ്ട യാതൊരുവിധ പരിശോധനയും നടത്താതെ പ്രസ്തുത സ്ഥലം കോ ര്‍പ്പറേഷനു സറണ്ടര്‍ ചെയ്തതാണെന്നതിന് രേഖകളൊന്നും കണ്ടെത്താനായില്ലെന്ന വിശദീകരണകുറിപ്പായിരുന്നു ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്ന പേരില്‍ ഫയലില്‍ കുറിച്ചത്.
പരിശോധന നടത്താന്‍ ബി ല്‍ഡിങ് ഇന്‍സ്‌പെക്ടര്‍ക്കുള്ള നിര്‍ദ്ദേശവും എഴുതിയ റിപ്പോര്‍ട്ടും ഒരേ കൈയക്ഷരത്തിലാണെന്നതും ഫയലില്‍ നിയമപ്രകാരം രേഖപ്പെടുത്തേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരോ, ഒപ്പോ, തിയ്യതിയോ രേഖപ്പെടുത്താത്തതും തട്ടിപ്പ് വ്യക്തമാക്കുന്നതാണ്. സെന്റിന് 17.5 ലക്ഷം രൂപ വച്ച് 6.07 സെന്റ് സ്ഥലത്തിന്റെ വില 106 ലക്ഷം രൂപ 2016 മാര്‍ച്ച് 31 നുമുമ്പ് നല്‍കാമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഉടമയും തമ്മില്‍ കരാര്‍ വ്യവസ്ഥയും വെച്ചിരുന്നു.
മാര്‍ച്ച് 31നു കരാര്‍ തിയ്യതി തീര്‍ന്നതായി കണക്കാക്കി ഉടമ സ്ഥലം ഇരുമ്പ് വേലികെട്ടി സ്വന്തമാക്കുകയായിരുന്നു. കെട്ടിടനിര്‍മാണ ഇളവ് നേടി സറണ്ടര്‍ ചെയ്ത കോര്‍പ്പറേഷന്‍ ഭൂമിക്കു വില നല്‍കാനുള്ള കരാര്‍തന്നെ അഴിമതിയുടെ ഗന്ധമുള്ളതാണെന്ന ആരോപണമുണ്ട്.
Next Story

RELATED STORIES

Share it