Idukki local

സ്വകാര്യവ്യക്തി കൈയടക്കിയ പൊതുകുളം തുറന്നുകൊടുത്തു

ചുരുളി: സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ ധനസഹായം ഉപയോഗിച്ച് നിര്‍മിച്ച ജലസേചന കുളം പൊതുജനങ്ങള്‍ക്ക് ഇടുക്കി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസറുടെയും കഞ്ഞിക്കുഴി സബ് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ തുറന്നുകൊടുത്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ മുടക്കിയാണ് കുളം നിര്‍മിച്ചത്. കുളത്തിന്റെ പണി പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ സ്വകാര്യവ്യക്തി കുളം തന്റേതാണെന്ന് അവകാശപ്പെടുകയും ഗുണഭോക്താക്കള്‍ ഇട്ടിരുന്ന ഹോസ് എടുത്തുകളയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ബിഡിഒയ്ക്കും കഞ്ഞിക്കുഴി പോലിസിനും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ അടങ്ങിയ ജനകീയസമിതി രൂപീകരിച്ച് കുളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് തീരുമാനിക്കുകയും പൊതുജനങ്ങള്‍ക്ക് ജലസേചനകുളം തുറന്നുകൊടുക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it