kozhikode local

സ്വകാര്യവ്യക്തികള്‍ കൈയേറിയ സ്ഥലം തിരിച്ചുപിടിക്കല്‍: തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു

മുക്കം: നഗരസഭയുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന്  തിരിച്ചുപിടിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ  ഭാഗമായി കോഴിക്കോട് തഹസില്‍ദാര്‍ സ്ഥലത്ത് പരിശോധന നടത്തി . നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍, കെ ടി ശ്രീധരന്‍, വി ലീല, മുക്കം വിജയന്‍ റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും തഹസില്‍ദാര്‍ക്കൊപ്പമുണ്ടായിരുന്നു.
നഗരസഭയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സന്ദര്‍ശനമെന്ന് തഹസില്‍ദാര്‍ അനിതകുമാരി പറഞ്ഞു. നഗരസഭക്ക് അര്‍ഹതപ്പെട്ട സ്ഥലം തിരിച്ചുപിടിച്ച് ഇരുവഴിഞ്ഞി പുഴയുടെ മനോഹാരിത ഉപയോഗപ്പെടുത്തി ഒരു തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് നഗരസഭ ആലോചിക്കുന്നതായി ചെയര്‍മാന്‍ വി കുഞ്ഞന്‍ പറഞ്ഞു.
സംസ്ഥാന്ന സര്‍ക്കാര്‍ അനുവദിച്ച പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് നിര്‍മ്മിക്കാനും സ്ഥലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ പറഞ്ഞു.  1996 ലെ മുക്കം പഞ്ചായത്തിലെ സര്‍വേ കണക്കു പ്രകാരം ഇരുവഴിഞ്ഞി പുഴയോരത്ത് മുക്കം കടവ് പാലത്തിന് മുകള്‍ ഭാഗത്ത് മാത്രം 181 ഹെക്ടര്‍ സ്ഥലം പുറമ്പോക്കായി ഉണ്ടന്നാണ് കണക്ക്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പുഴ പുറമ്പോക്ക് സ്ഥലം ഒന്നാകെ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. പഞ്ചായത്തോ റവന്യു വകുപ്പോ കാര്യമായ പരിശോധന നടത്താതെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി ഇരുവഴിഞ്ഞി പുഴയോരത്തെ 181 ഹെക്ടര്‍ സ്ഥലം കണ്ടെത്തി പൊതു സ്ഥലമാക്കി മാറ്റി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യം. സര്‍വേ നടപടികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ മൂന്നര ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it